Latest NewsNewsIndia

പുളിപ്പിച്ച സോയാബീൻ കഴിച്ച് 53 പേർ ആശുപത്രിയിൽ ; മൂന്ന് പേരുടെ നില ഗുരുതരം

ഐസ്വാൾ: മിസോറാമിൽ പുളിപ്പിച്ച സോയാബീൻ കഴിച്ച് അമ്പത്തിമൂന്നോളം പേർ ആശുപത്രിയിൽ. ഇതിൽ 70 വയസുള്ള സ്ത്രീ ഉൾപ്പെടെ മൂന്ന് രോഗികളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read also: തമിഴ് നടൻ വിജയകാന്തിന് കോവിഡ‍് സ്ഥിരീകരിച്ചു

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സോയാബീൻ കഴിച്ചവർക്ക് വയറിളക്കം, പനി എന്നിവ അനുഭവപ്പെടാൻ തുടങ്ങിയത്.

പകർച്ചവ്യാധി മൂലം മിക്ക ആശുപത്രികളിലും പരിമിതമായ എണ്ണം കിടക്കകളുള്ളതിനാൽ ഇവരിൽ പലരെയും കോവിഡ് -19 താൽക്കാലിക ആരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നില അതീവ ഗുരുതരമായ മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സോയാബീനിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ഐസ്വാൾ സിവിൽ ആശുപത്രിയിലേക്ക് അയച്ചതായി ഇന്റഗ്രേറ്റഡ് ഡിസീസ് സർവേലൻസ് പ്രോഗ്രാം (ഐ.ഡി.എസ്.പി) സ്റ്റേറ്റ് നോഡൽ ഓഫീസർ പാച്ചു ലാൽമൽസവമ പറഞ്ഞു.

shortlink

Post Your Comments


Back to top button