ജനീവ: കാഷ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്. പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എര്ദോഗന് കാശ്മീര്‍ പ്രശ്നം പരാമര്‍ശിച്ചത്. ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തില്‍ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കാശ്മീര്‍ വിഷയം ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും അതിപ്രധാനമാണ്. ഇപ്പോഴത് വലിയ പ്രശ്നമാണ്. യുഎന്‍ പ്രമേയങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നതിനോട് യോജിക്കുന്ന നിലപാടാണ് ഉള്ളത്- എര്ദോഗന് പറഞ്ഞു.
നേരത്തെ കശ്മീർ വിഷയത്തിൽ നിരന്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നത് പാകിസ്ഥാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ പാകിസ്താനെക്കാൾ കൂടുതൽ കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും വിഘടനവാദ പ്രവർത്തനങ്ങൾക്കും വേണ്ടി പണം മുടക്കുന്നത് തുർക്കി ആണെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.
Post Your Comments