കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളെ അടക്കം സഹായിച്ച താരമാണ് സോനു സൂദ്. എന്നാൽ താരത്തിനെ ട്രോളിയും വിമർശിച്ചും നിരവധി പേരാണ് എത്തിയത്. സോനു തട്ടിപ്പുകാരനാണെന്ന തരത്തിലുള്ളതായിരുന്നു വിമർശനം. മാത്രമല്ല അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ഇത്തരം ട്രോളുകൾക്ക് മറുപടിയുമായിട്ട് എത്തിയിരിക്കുകയാണ് സൂപ്പർ താരം സോനു സൂദ്.
എന്നെ ട്രോളുന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമായിട്ടായിരിക്കും പക്ഷെ എന്നെ അതൊന്നും ബാധിക്കില്ലെന്നും എന്നെ ട്രോളുന്ന സമയം കൊണ്ട് വെറെ ആരെയെങ്കിലും നിങ്ങൾക്ക് സഹായിക്കാമെന്നും താരം കുറിച്ചു.
ഞാൻ ഇതുവരെ ഒന്നും ചെയ്യുന്നില്ലെന്ന് അവകാശപ്പെടുന്നവർക്കുള്ള എന്റെ മറുപടി എൻറെ പക്കൽ വിവരങ്ങൾ ഉണ്ടെന്നാണ്. ഞാൻ സഹായിച്ച 7,03,246 ആളുകളുടെയും അഡ്രസും ഫോൺനമ്പറും ആധാർ നമ്പറും എന്റെ പക്കലുണ്ട്. ‘- സോനൂ സൂദ് വ്യക്തമാക്കി. താരത്തിന്റെ കിടിലൻ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Post Your Comments