Latest NewsKerala

ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കണം, പഴഞ്ചന്‍ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ന്യൂഡല്‍ഹി: സമഗ്രമായ പരിഷ്‌കാരങ്ങളില്ലാതെ ഐക്യരാഷ്ട്ര സഭ വിശ്വാസപ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും പഴഞ്ചന്‍ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ലോകത്തിന് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്ന നവീനമായ ഒരു ബഹുരാഷ്ട്രവാദം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഗുണഭോക്താക്കളുടെയും ശബ്ദമായി മാറുകയും വര്‍ത്തമാനകാല വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും മനുഷ്യക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.

ഈ ലക്ഷ്യത്തിനായി മറ്റു രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലായിരുന്നു മോദിയുടെ പരാമര്‍ശം.ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍മൂലം ലോകം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.

read also: തട്ടിപ്പുകളുടെ എണ്ണം കൂടുന്നു, മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി

നേട്ടങ്ങള്‍ ഏറെ കൈവരിച്ചെങ്കിലും യഥാര്‍ത്ഥ ദൗത്യം ഇനിയും പൂര്‍ത്തീകരിക്കപ്പെടാതെ അവശേഷിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ബഹുരാഷ്ട്രവാദം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ നോണ്‍പെര്‍മനന്റ് മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button