KeralaLatest NewsNews

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി പിഴയടയ്ക്കാം

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ക്ക് ഇനി മുതല്‍ ഉടന്‍ ഓണ്‍ലൈനായി പിഴ അടച്ചു രസീത് കൈപ്പറ്റാം. ഇ- ചെല്ലാന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നാളെ നിര്‍വഹിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ജി.ലക്ഷമണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇ – ചെല്ലാന്‍ എന്ന സംവിധാനം വഴി പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന്റെ കൈയിലുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, വാഹന നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. നിയമലംഘനം കണ്ടെത്തിയാല്‍ ഇതിലൂടെ ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മുതലായവ വഴി പിഴ അടയ്ക്കാം. പിഴ അടയ്ക്കാന്‍ താല്‍പര്യമില്ലാത്തവരുടെ കേസ് വെര്‍ച്വല്‍ കോടതിയിലേക്കു കൈമാറും.

തിരുവനന്തപുരം, കൊല്ലം , എറണാകുളം , തൃശൂര്‍ , കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നടപ്പിലാകുന്നത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് സോഫ്റ്റ് വെയര്‍ നിര്‍മിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button