KeralaLatest NewsNews

ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാരിന്റെ വിജിലൻസ് അന്വേഷണ പ്രഖ്യാപനം : വിമർശനവുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സർക്കാരിന്റെ വിജിലൻസ് അന്വേഷണ പ്രഖ്യാപനം ഒരു മറ മാത്രമാണെന്ന് ബിജെപി നേതാവ് നേതാവ് കുമ്മനം രാജശേഖരൻ. കേന്ദ്ര ഏജൻസികൾ ഈ കേസ് അന്വേഷിക്കുന്നത് തടയാൻ വേണ്ടിയല്ലേ ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് എന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.

ഇതിൽ എന്തോ തെറ്റുണ്ട് എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് അന്വേഷണത്തിൽ എന്ത് പുറത്ത് വരാൻ ആണ്. പിഴവ് ഉണ്ടായിട്ടുണ്ട് എന്നതിലുള്ള കുറ്റസമ്മതം ആണ് ഈ വിജിലൻസ് അന്വേഷണമെന്നു കുമ്മനം രാജശേഖരൻ പറഞ്ഞു.

Also read : ലൈഫ് പദ്ധതി തട്ടിപ്പ് ; വിജിലന്‍സിനെ വിളിക്കുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനും അഴിമതിക്കാരെ രക്ഷിക്കാനും ; കെ. സുരേന്ദ്രന്‍

സിപിഐക്ക് സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വിശ്വാസം ഇല്ല. പക്ഷേ, മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിശ്വാസമുണ്ട്. ഖുർആന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടാകാം എന്നാണ് ജലീൽ ആദ്യം പറഞ്ഞതെങ്കിൽ ഇന്ന് അത് തിരുത്തി. എല്ലാ പത്ര സമ്മേളനത്തിലും മുഖ്യമന്ത്രി ഖുർആനെ പിടിച്ചു കൊണ്ടാണ് വാദിക്കുന്നത്. മുഖ്യമന്ത്രിക്ക് ആവശ്യം വർഗീയ മുതലെടുപ്പാണെന്നും . മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button