Latest NewsKeralaNews

“ഖുർആൻ എന്ത് പിഴച്ചു, നിങ്ങൾ ഖുർ ആന്റെ പിന്നാലെ പോകാതെ സ്വർണക്കടത്തിന് പിന്നാലെ പോകൂ” : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : “മാദ്ധ്യമങ്ങൾ സ്വർണക്കടത്തിന് പിന്നാലെ പോകാതെ ഖുറാന് പിന്നാലെ പോകണം ഖുറാൻ എന്ത് പിഴച്ചു ” മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സ്വർണക്കടത്തിൽ അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : കോവിഡിനെ പൂട്ടിക്കെട്ടാൻ ഒരുങ്ങി റഷ്യ ; രണ്ടാമത്തെ വാക്സിനും ഉടൻ രജിസ്റ്റർ ചെയ്യും 

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. സിപിഎമ്മിനും സിപിഐക്കും രാഷ്ടീയ പാർട്ടിയെന്ന നിലയിൽ മറ്റ് നിലപാട് ഉണ്ടാകാം.അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : നിയമസഭയിലെ കയ്യാങ്കളി : പിണറായി സർക്കാരിൻ്റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

നിയമസഭാ കയ്യാങ്കളി കേസിൽ കോടതിവിധി അംഗീകരിക്കുന്നു. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം തെറ്റായിരുന്നില്ല. പാലാരിവട്ടം പാലം ഉടൻ പൊളിച്ച് നിർമ്മിക്കും. ഇ ശ്രീധരന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button