ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍…
ഒന്ന്…
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാൻ മത്തങ്ങ നിങ്ങളെ സഹായിക്കുന്നു. ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ.
രണ്ട്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
മൂന്ന്…
മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
നാല്…
മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.
അഞ്ച്…
മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികൾക്കും മത്തങ്ങ കഴിക്കാവുന്നതാണ്.
ആറ്…
പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു.
Post Your Comments