Latest NewsNewsEntertainment

കണ്ണേ മടങ്ങുക; ഒരു നാടിനെയാകെ കണ്ണീരണിയിച്ച് ഒന്നരവയസുകാരന്റെ ദാരുണാന്ത്യം

വീടിന് സമീപം കളിച്ചിരുന്ന കുഞ്ഞ് കാല്‍ വഴുതി തോട്ടില്‍ വീണതെന്നാണ് നിഗമനം

കോട്ടയം; കോട്ടയത്ത് വീടിന് സമീപം തോട്ടില്‍ വീണ് കുഞ്ഞ് മരിച്ചു. വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുറ സൂരജ്- അമൃത ദമ്പതികളുടെ മകന്‍ ആരുഷ് ആണ് മരിച്ചത്.

ഒന്നേ മുക്കാൽ വയസായിരുന്നു കുഞ്ഞിന് പ്രായം. വീടിന് സമീപം കളിച്ചിരുന്ന കുഞ്ഞ് കാല്‍ വഴുതി തോട്ടില്‍ വീണതെന്നാണ് നിഗമനം. കുഞ്ഞിനെ കാണാതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അടക്കം വൻജനാവലിയാണ് കുഞ്ഞിനെ കണ്ടെടുക്കാനായി തിരച്ചിൽ നട
ത്തിയത്.

എന്നാൽ പിന്നീട് കുഞ്ഞിനെ തോട്ടില്‍ വീണു കിടക്കുന്നതായി കണ്ടെത്തുക ആയിരുന്നു. ഉടന്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button