കൊല്ലം: യുവമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് വളയല്‍ സമരത്തില്‍ സംഘര്‍ഷം. പൊലീസ് നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്‍റ് ശംഭു ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകര്‍ കലക്ടറേറ്റിന്റെ നാല് ഗേറ്റുകള്‍ ഉള്‍പ്പടെ ഉപരോധിച്ചു.
തുടര്‍ന്ന് കലക്ടറേറ്റിന്റെ പ്രധാനഗേറ്റിന് മുന്നിലാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇത് നിര്‍ത്തണമെന്നാവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുക, മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.റോഡില്‍ വീണവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു.
പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല സെക്രട്ടറി വി.എസ് ജിതിന്‍ ദേവ്, ജില്ല ഉപാധ്യക്ഷന്‍ എ.ജി ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി.എല്‍ അജേഷ്, ജില്ല ജനറല്‍ സെക്രട്ടറി അജിത് ചോഴത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഭവത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ് രൂക്ഷമായ വിമർശനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
Post Your Comments