![](/wp-content/uploads/2020/09/brucelee.jpg)
മലയാളികളുടെ മസിൽമാൻ ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു ‘ബ്രൂസ് ലി’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ് തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്.
തന്റെ ഒരു കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ മാസ് ഗെറ്റപ്പാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണാനാകുക. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം 2021ൽ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് പുറത്ത് വരുന്ന വിവരം.
ആക്ഷനും പ്രണയവുമെല്ലാം നിറഞ്ഞ ഈ സിനിമ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന ഒന്നായിരിക്കുംമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
Post Your Comments