തൃശൂര്‍: സംസ്ഥാനത്ത് റേഷൻ ഭക്ഷ്യ സാധനങ്ങൾ ബുധനാഴ്ച്ച മുതൽ ശുചീകരണ നടപടികളിലേക്ക്. വിവിധ പ്രദേശങ്ങളെ റേഷൻ സാധനങ്ങൾ സര്‍ക്കാര്‍ വിദഗ്ധ സമിതി ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതോടെയാണ് ശുചീകരണ പ്രവർത്തങ്ങൾ ആരംഭിക്കാൻ തുടക്കമായത്. ഗോഡൗണുകളില്‍ ഒൻമ്പത്തും മാസത്തിലേറെ കെട്ടികിടക്കുന്ന ഭക്ഷ്യ ധാന്യങ്ങളാണ് ശുചീകരിക്കുന്നത്. നെടുമങ്ങാട് താലൂക്കിലെ ഗോഡൗണില്‍ സൂക്ഷിച്ച 56ല്‍ 40 ലോഡ് ശുചീകരിച്ചാണ് തുടക്കം കുറിക്കുക. എന്നാൽ സർക്കാർ കിലോക്ക് 6.5 രൂപ നിരക്കില്‍ രണ്ട് എംപാനല്‍ മില്ലുകാര്‍ക്കാണ് ശുചീകരണ കരാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ സൂക്ഷിച്ചവയില്‍ 2480 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഉപയോഗശൂന്യമായി കണ്ടെത്തിയിരുന്നു. ഇതില്‍ 155 ലോഡ് അരിയും 55 ലോഡ് ഗോതമ്ബുമടക്കം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായിരുന്നു.
ഈ വര്‍ഷം ആദ്യമാണ് സിവില്‍ സപ്ലൈസ് കോര്പറേഷൻ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ക്വാളിറ്റി കണ്ട്രോളര്മാര് പരിശോധിച്ച് മോശമെന്ന് ഉറപ്പാക്കിയവയായിരുന്നു ഇവ. എന്നാല്‍, സര്‍ക്കാറിന്റെ വിദഗ്ധ സമിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് വകുപ്പ് നല്കിയ വിചിത്ര മറുപടി. എന്നാല്‍, ദിവസങ്ങള്‍ക്ക് മുൻപ് പരിശോധന പൂര്‍ത്തിയാക്കിയ സമിതി ക്വാളിറ്റി കണ്ട്രോളര്മാര് കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെച്ചു.
Read Also: തെലുങ്കു ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍
ഇതനുസരിച്ച് 156 ലോഡ് സംസ്കരിച്ച് ഉപയോഗിക്കാനും 69 ലോഡ് കാലിത്തീറ്റ കമ്പനിക്ക് നല്‍കാനും 12 ലോഡ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് നല്‍കാനും ധാരണയായി. കൂടാതെ 11 ലോഡ് ഉപയോഗിക്കാനാവാത്ത വിധം തീര്‍ത്തും മോശമാണെന്നും കണ്ടെത്തി. എഫ്.സി.ഐകളില്നിന്നുള്ള മോശം അരിയാണ് ഇതിലധികവുമെന്നാണ് കണ്ടെത്തല്‍. മില്ലുകളില്‍നിന്നുള്ള മോശം മട്ടയുമുണ്ട്.
ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തതാണ് നശിക്കാന്‍ കാരണമെന്നും സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്ന ഗോഡൗണുകള്‍ മാറ്റം വരുത്താതെ വാടകക്ക് എടുത്തതാണ് സ്ഥിതി ഇത്തരത്തിലാക്കിയതെന്നും ആക്ഷേപമുണ്ട്.
Post Your Comments