ന്യൂഡല്‍ഹി: ലോകത്ത് തന്നെ ഏറ്റവും മികച്ച കോവിഡ് രോഗമുക്തി നിരക്ക് എന്ന നേട്ടം കൈവരിച്ച് ഇന്ത്യ .കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് 50 ലക്ഷത്തിലധികം രോഗികള്‍ ഉണ്ടെങ്കിലും അതില്‍ 45 ലക്ഷത്തോളം ആളുകളും രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് ആകെ രോഗികളുടെ 17.7 ശതമാനമാണ് ഇന്ത്യയിലുള്ളതെങ്കില്‍ രോഗമുക്തരായവരുടെ 19.5 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ലക്ഷത്തിലധികം ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനം കടന്നിരിക്കുകയാണെന്നും 12 ലക്ഷം പരിശോധനകളാണ് നടത്തിയതെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു. ജൂലൈ 7ന് രാജ്യത്ത് ആകെ 1 കോടി പരിശോധനകളാണ് നടത്തിയതെങ്കില്‍ ഇത് 3 കോടി
Post Your Comments