ബെയ്ജിംഗ് : അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയും, ടിബറ്റ് വംശജരും ചൈനീസ് സൈന്യത്തിനെതിരെ നടത്തുന്ന ശക്തമായ പ്രതിരോധത്തിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ഷാന്‍ക്‌സി പ്രവിശ്യയിലെ പ്രസിദ്ധമായ ബുദ്ധ ക്ഷേത്രം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ത്തു.
Read Also : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു
ഷാന്‍ക്‌സി പ്രവിശ്യയിലെ ആയിരം വര്‍ഷം പഴക്കമുള്ള ഫുയുണ്‍ ബുദ്ധ ക്ഷേത്രമാണ് ചൈന വിദ്വേഷത്തെ തുടര്‍ന്ന് തകര്‍ത്തത്. ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനാണ്. സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് പ്രശസ്ത മത പരിപാടികള്‍ അപ്രത്യക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ബുദ്ധക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ തിരിഞ്ഞിരിക്കുന്നത്.
തൈയാണ്‍ വിമാനത്താവളത്തില്‍ നിന്നും 8.5 കിലോ മീറ്റര്‍ മാറിയാണ് ഫുയൂണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ഹാന്‍ ജനതയാണ് കൂടുതായി തിങ്ങിപ്പാര്‍ക്കുന്നത്. ചൈനയിലെ ബുദ്ധ, തിബറ്റ് ജനതയുടെ പ്രധാന ആരാധനാലയമാണ് ഇത്. ഇതാണ് ചെെനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ത്തത്. വരും നാളുകളിലും സമാനമായ നടപടികളാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments