എറണാകുളം: എറണാകുളം മലയാറ്റൂരില്‍ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. മലയാറ്റൂരില്‍ പഞ്ചായത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ ആണ് സ്ഫോടനം നടന്നത്. മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. ഇതില്‍ ഒരാള്‍ സേലം സ്വദേശിയായ പെരിയണ്ണന് (40) എന്നയാളാണ്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.
Post Your Comments