ലഖ്നൗ: നീണ്ട ആറ് മാസക്കാലത്തിന് ശേഷം ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറന്നു കൊടുക്കും. എന്നാൽ, ഒരുപാട് നിയന്ത്രണങ്ങളോടെയാണ് താജ്മഹൽ തുറക്കാൻ പോകുന്നത്. ദിവസം 5000 പേരെ മാത്രമായിരിക്കും താജിൽ പ്രവേശിക്കാൻ അനുവദിക്കുക.പ്രവേശന ടിക്കറ്റുകൾ ഓൺലൈനിൽ മാത്രമേ വാങ്ങാൻ കഴിയൂ.
Read also: ശ്രീനാരായണ ഗുരു; ഇന്ത്യൻ മതേതരത്വത്തിന്റെ പ്രവാചകൻ
ആഗ്ര കോട്ടയും പൊതുജനങ്ങള്‍ക്കായി ഇന്ന് മുതൽ വീണ്ടും തുറക്കും.2500 സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളു. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം. ഫോട്ടോ എടുക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്.
ഒരു ഫ്രെയിമിൽ രണ്ടുപേരുണ്ടാകുന്നതിന് കുഴപ്പമില്ല. പക്ഷെ, ഇരുവരും തമ്മിൽ ആറടി അകലം പാലിക്കണമെന്നുമാത്രം. വിനോദ സഞ്ചാരികൾക്ക് ഒറ്റയ്ക്കുള്ള ചിത്രങ്ങൾ പകർത്താം. എന്നാൽ, ഒരുമിച്ചുള്ളത് പകർത്തണമെങ്കിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രം മതി.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സൈറ്റായ താജ് മഹൽ സന്ദർശിക്കാനായി സാധാരണയായി പ്രതിവർഷം ഏഴ് ദശലക്ഷം ടൂറിസ്റ്റുകളാണ് എത്താറുള്ളത്. എന്നാൽ കോവിഡ് രാജ്യത്ത് വ്യാപിച്ചതോടെ കഴിഞ്ഞ മാർച്ച് മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു.
Post Your Comments