തെന്നിന്ത്യന്‍ നടന്‍ സൂര്യയെ ചെരിപ്പൂരി അടിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ . അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്ബത്ത് ഒരു ലക്ഷം രൂപ നല്‍കുമെന്നും ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണെന്നും താരത്തിന്റെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണെന്നും പറഞ്ഞ ധര്‍മ്മ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രസ്താവന വിവാദമായതോടെ ഹിന്ദു മക്കള്‍ കക്ഷി അധ്യക്ഷന്‍ അര്‍ജുന്‍ സമ്ബത്ത് വിവാദപരാമര്‍ശം നടത്തിയ ധര്‍മ്മയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ വിശദീകരണം.
Post Your Comments