ന്യൂ ഡൽഹി: സ്പെഷ്ൽ ട്രെയിനുകളെക്കാൾ വേഗമേറിയ ക്ലോൺ ട്രെയിനുകളുമായി റെയിൽവേ. 40 പുതിയ ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഉയർന്ന ട്രാഫിക് റൂട്ടുകളിലുള്ള വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ബന്ധപ്പെട്ട രക്ഷാകർതൃ ട്രെയിനിന് രണ്ട്-മൂന്ന് മണിക്കൂർ മുമ്പ് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ലക്ഷ്യമിട്ടാണ് റെയിൽവേ ക്ലോൺ ട്രെയിനുകൾ അവതരിപ്പിക്കുന്നത്.
Read also: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് വീണു; 8 മരണം; നിരവധി പേർ കുടുങ്ങിയെന്ന് സൂചന
സ്റ്റോപ്പുകൾ കുറവും വേഗം കൂടുതലുമായതിനാൽ രണ്ടോ മൂന്നോ മണിക്കൂർ മുമ്പേ ലക്ഷ്യസ്ഥാനത്തെത്തും. അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടാൻ ഇടയുള്ള സർവിസാണിത്. തേഡ് എ.സി കോച്ചുകൾ ആയിരിക്കും ക്ലോൺ ട്രെയിനുകളിലുണ്ടാവുക.
2016 ൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാൽ റെയിൽവേ ശൃംഖലയിലെ തിരക്ക് കാരണം ഇത് ഏറ്റെടുക്കുന്നത് വൈകി. ‘ഹംസഫർ’, ജനശതാബ്ദി ട്രെയിനുകളുടെ ടിക്കറ്റ് നിരക്കാണ് ഈടാക്കുക. 19 ജോഡി ഹംസഫർ എക്സ്പ്രസ് ട്രെയിനുകളിൽ 18 കോച്ചുകളുണ്ടാകും. ലഖ്‌നൗ-ദില്ലി ട്രെയിനിൽ 22 കോച്ചുകളാണുള്ളത്. യാത്രക്കാരുടെ തിരക്ക് കുറക്കാൻ നിലവിലുള്ള 230 സ്പെഷ്ൽ ട്രെയിനുകൾക്കു പുറമെ, 80 ട്രെയിനുകൾ കൂടി ഓടിക്കും എന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
ക്ലോൺ ട്രെയിനുകളുടെ പൂർണ്ണമായ പട്ടിക ചുവടെ:
Post Your Comments