Latest NewsNewsIndia

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാതെ മൊബൈലിൽ സിനിമ കണ്ടതിന് അച്ഛൻ ശാസിച്ചു; പതിമൂന്നുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ചെന്നൈ: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാതെ മൊബൈലിൽ സിനിമ കണ്ടതിന് പിതാവ് ശാസിച്ചതിൽ മനംനൊന്ത് തമിഴ് നാട്ടിൽ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തിനടുത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന വി ഹേമാമാലിനിയാണ് പിതാവ് ശകരിച്ചതിൽ മനംനൊന്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

Read also: സഞ്ജന വിവാഹിത; നടി വിവാഹത്തോട് അനുബന്ധിച്ച് ഇസ്ലാം മതം സ്വീകരിച്ചതായും റിപ്പോർട്ടുകൾ

സ്ഥിരമായി ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാതെ ഹേമാമാലിനി മൊബൈലിൽ സിനിമ കാണുന്നതിനെ ശനിയാഴ്ച അച്ഛൻ വേലുമണി ശാസിച്ചു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതായാണ് കരുതുന്നത്.

ഞായറാഴ്ച രാവിലെ ആറുമണിയോടെ വേലമണിയും ഭാര്യയും ജോലിക്ക് പോയി. രണ്ടുമണിക്കൂറിനുശേഷം അയൽക്കാർ വേലമണിയെ വിളിച്ച് വീട്ടിൽ നിന്ന് പുക ഉയരുന്നതായി അറിയിച്ചു. ഇവർ ഉടനെ വീട്ടിലേക്ക് ഓടിയെത്തി വാതിൽ തുറന്നപ്പോൾ ഹേമമാലിനി അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്.

മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഗോബിചെട്ടിപാളയം സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി ബംഗ്ലാവ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നെപ്പോളിയൻ പറഞ്ഞു.

shortlink

Post Your Comments


Back to top button