കൊച്ചി: വളരെ ചെറിയ പ്രായത്തില്‍ ഏറെ വലിയൊരു ഭാഗ്യമാണ് അനന്തുവിനെ തേടിയെത്തിയിരിക്കുന്നത്. തിരുവോണ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത് കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തുവിനാണ്. ദേവസ്വം ജീവനക്കാരനാണ് 24 കാരനായ അനന്തു. അനന്തുവാണ് സമ്മാനാര്‍ഹമായ ടിബി 173964 എന്ന ടിക്കറ്റെടുത്തത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക.
കടവന്ത്രയില്‍ തട്ടടിച്ച് ലോട്ടറി വില്‍പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. അളഗസ്വാമി തമിഴ്‌നാട് സ്വദേശിയാണ്. എറണാകുളം കടവന്ത്രയിലാണ് അളഗസ്വാമി ലോട്ടറി വില്‍പ്പന നടത്തുന്നത്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അളഗര്‍ സ്വാമി ടിക്കറ്റെടുത്തത്.
എറണാകുളം കടവന്ത്രയിലാണ് അളഗസ്വാമി ലോട്ടറി വില്‍പ്പന നടത്തുന്നത്.
അജേഷ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിഘ്‌നേശ്വര ഏജന്‍സി. ഓണം ബംപര്‍ പുറത്തിറങ്ങിയ ആദ്യ ആഴ്‌ചയില്‍ തന്നെ ഈ ടിക്കറ്റ് തന്റെ ഏജന്‍സിയില്‍ നിന്നു വിറ്റുപോയതായി അജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഏജന്‍സിയില്‍ വിറ്റ രണ്ട് ടിക്കറ്റുകള്‍ ഇത്തവണത്തെ ഓണം ബംപറിലെ നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്‌ക്ക് അര്‍ഹമായിട്ടുണ്ടെന്നും അജേഷ് പറഞ്ഞു. നേരത്തെയും പലതവണ വിഘ്‌നേശ്വര ഏജന്‍സിയില്‍ വിറ്റ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
Post Your Comments