Latest NewsKeralaNews

തീവ്രവാദികളുടെ ലക്ഷ്യം ശബരിമലയല്ല… അല്‍ഖ്വയ്ദ തീവ്രവാദികള്‍ കടന്നത് തിരുവനനന്തപുരത്തേയ്ക്ക് : ഇവര്‍ സാമ്പത്തിക സഹായം നല്‍കിയ സ്ഥാപനങ്ങളും സംഘടനകളും എന്‍ഐഎ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തീവ്രവാദികളുടെ ലക്ഷ്യം ശബരിമലയല്ല… അല്‍ഖ്വയ്ദ തീവ്രവാദികള്‍ കടന്നത് തിരുവനനന്തപുരത്തേയ്ക്ക് . ഇവര്‍ കേരളത്തെ ആക്രമിക്കണമെന്നില്ല. പകരം കേരളം എപ്പോഴും ഒരു സുരക്ഷിതതാവളമായി ഉപയോഗിക്കാനാണ് ഇവര്‍ താത്പര്യപ്പെടുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല. ഇതുകൊണ്ട് തന്നെ രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ഇടമായാണ് ഇവര്‍ കേരളം ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഈ നിഗമനത്തില്‍ എത്തിയത്.

read also :നിയമം എല്ലാവര്‍ക്കും മുകളില്‍ : അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ വ്യത്യാസമില്ല : എന്‍ഐഎയ്ക്ക് ആരെയും ചോദ്യം ചെയ്യാം… പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചിയില്‍ നിന്ന് ഈ മൂവര്‍ സംഘത്തിന്റെ അറസ്റ്റ് വന്നതോടെ ഇവരുമായി ബന്ധമുള്ള അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലത്തെക്കും തിരുവനന്തപുരത്തെക്കുമാണ് നീങ്ങിയത്. ഇതില്‍ ഉള്‍പ്പെട്ട ഒരു മലയാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടത്തുന്നത്. ഇവരെ തിരഞ്ഞു പിടിക്കാന്‍ എന്‍ഐഎയ്ക്ക് പുറമേ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നും അടുത്ത് സ്ഥലം വിട്ടവരുടെ വിവരങ്ങളും അതോടൊപ്പം കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം തന്നെ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്.

കൊച്ചി-ശ്രീലങ്ക ബന്ധമാണ് തീവ്രവാദികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉള്ളത്. അല്‍ഖ്വയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് കേരളത്തില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ പെട്ടെന്ന് ഇവര്‍ കടല്‍ കടക്കുന്നത് ശ്രീലങ്കയിലേക്ക് ആണ്. കേരളത്തില്‍ നിന്നും എത്താന്‍ ഏറ്റവും കൂടുതല്‍ എളുപ്പമുള്ള രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ട് തന്നെ കൊച്ചി-തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. അല്‍ഖ്വയ്ദ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി എന്ന് അറസ്റ്റിലായവര്‍ ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങളും സംഘടനകളും ഇപ്പോള്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. നാല് സംഘടനകളും രണ്ടു സ്ഥാപനങ്ങളുമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയത്. ഇവരുടെ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണ സംഘംപരിശോധിക്കുന്നത്. ഏതാണ് സ്ഥാപനങ്ങളും സംഘടനകളും എന്ന് എന്‍ഐഐ വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് അനുമാനത്തിന് ഇട നല്‍കിയിട്ടുമില്ല. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ സംഘടനകളുടെ പേരുകള്‍ എന്‍ഐഎ തന്നെ പുറത്തുവിടും എന്നാണ് ലഭിക്കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button