Latest NewsNewsIndia

രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചു; സഭാംഗങ്ങൾ സഭയ്ക്ക് പുറത്ത്; നിർഭാ​ഗ്യകരമെന്ന് വെങ്കയ്യ നായിഡു

എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് രാജ്യസഭയിൽ നിന്ന് പുറത്താക്കി.

ന്യൂഡൽഹി: വിവാദ കാർഷിക ബിൽ പാസ്സാക്കിയതിനെ തുടർന്ന് രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാ​ഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് രാജ്യ സഭയിൽ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു ട്വിറ്റ് ചെയ്‌തു.

Read Also: സർക്കാർ സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നു; ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button