Latest NewsKeralaNews

ഭീകരരെ പിടികൂടുക, വധിക്കുക’; കശ്മീരില്‍ പുതിയ നയം, സൈനിക നടപടികള്‍ ശക്തം

ഷോപ്പിയാന്‍: ഭീകരരെ പിടികൂടുക, വധിക്കുക, കശ്മീരില്‍ പുതിയ നയം. ഭീകരര്‍ക്ക് എതിരെ സൈനിക നടപടികള്‍ ശക്തമാക്കി സൈന്യം. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ ഇപ്പോള്‍ ഒളിത്താവളങ്ങള്‍ ഒരുക്കുന്നത് ഭൂഗര്‍ഭ ബങ്കറുകളിലാണ്. നേരത്തെ ഉന്നത മേഖലകളിലും പ്രാദേശികമായി വീടുകളിലുമെല്ലാം ഒളിച്ചിരുന്ന ഭീകരരാണ് സൈനിക നടപടികള്‍ ശക്തമായതോടെ പുതിയ രീതി പരീക്ഷിക്കുന്നത്.

Read Also :‘രണ്ട് പേര്‍ കൊല്ലപ്പെട്ട പാറമട സ്ഫോടനത്തിനു പിന്നില്‍ ഭീകര ബന്ധ സംശയം : മരിച്ചവര്‍ക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിയ്ക്കണമെന്ന ആവശ്യം ശക്തം

പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് ഇത്തരത്തിലുള്ള ബങ്കറുകള്‍ കണ്ടെത്തിയതെന്ന് 44 രാഷ്ട്രീയ റൈഫിള്‍സ് തലവന്‍ കേണല്‍ എ.കെ. സിങ് പറഞ്ഞു. ഇടതൂര്‍ന്ന ആപ്പിള്‍ തോട്ടങ്ങളിലും വനങ്ങളിലുമാണ് ബങ്കറുകള്‍ കണ്ടെത്തിയത്. പരമാവധി ഭീകരരെ പിടികൂടുക, വധിക്കുക എന്ന നിലയില്‍ സൈന്യം നീക്കം ശക്തമാക്കിയതോടെയാണ് പുതിയ രീതിയിലുള്ള ഒളിത്താവളങ്ങള്‍. സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപക ബോധവത്കരണവും കരിയര്‍ കൗണ്‍സിലിങ്ങും നല്‍കിയും, നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമവും സജീവമായതോടെ ഭീകരര്‍ക്ക് വീടുകളില്‍ ഒളിത്താവളങ്ങള്‍ കിട്ടാതായി. ഇതോടെ നിരവധി ഭീകരര്‍ കീഴടങ്ങിയിരുന്നു.

ഭൂഗര്‍ഭ ബങ്കറുകളില്‍ ഒളിച്ചിരുന്നാല്‍ പെട്ടെന്ന് സുരക്ഷാസേനയുടെ കണ്ണുകളില്‍പ്പെടാതെ നിരവധി ദിവസം കഴിയാമെന്നാണ് ഭീകരര്‍ കരുതുന്നത്. ഇത്തരത്തില്‍ ബങ്കറുകളില്‍ ഒളിച്ചിരുന്ന അഞ്ച് ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം കണ്ടെത്തി വധിച്ചിരുന്നു. തകര്‍ന്ന പഴയകാല തനത് കശ്മീരി വീടുകള്‍ക്കിടയിലാണ് ഷോപ്പിയാന്‍ മേഖലയില്‍ ബങ്കറുകള്‍ കണ്ടെത്തിയത്. ആപ്പിള്‍ മരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന ബന്ദോ മേഖലയില്‍ 12-10 അടിയിലുള്ള ബങ്കര്‍ മുറികള്‍ നിര്‍മിച്ചത് സൈന്യം കണ്ടെത്തിയിരുന്നു. പോളിത്തീന്‍ ഷീറ്റുകൊണ്ട് മൂടിയിട്ട നിലയിലാണ് ഒരു ബങ്കര്‍ കണ്ടെത്തിയത്. അടുത്ത ദിവസങ്ങളില്‍ ഇവിടെ നിന്ന് മണ്ണ് മാറ്റിയതായും സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button