പാക്കിസ്ഥാനിലെ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുകയാണ്. ഇതിന്റെ ഏറ്റവുമൊടുവിലെ ഇരയായിരിക്കുകയാണ് ഗുരുദ്വാര പഞ്ജ സാഹിബ് പ്രീതം സിങ്ങിന്റെ ഗ്രാന്തിയുടെ മകളായ ബള്‍ബുള്‍ കൗര്‍ എന്ന പതിനേഴുകാരി. പെണ്‍കുട്ടിയെ 15 ദിവസം മുമ്പാണ് പാകിസ്ഥാനിലെ പഞ്ജാ സാഹിബില്‍ രണ്ട് മുസ്ലിം പുരുഷന്മാര്‍ തട്ടിക്കൊണ്ടുപോയത്. അതിനുശേഷം ബള്‍ബൂളിനെക്കുറിച്ച് ഒരു വിവരവും ഇല്ല. ജഗ്ജിത് കൗറിനെപ്പോലെ ഇസ്ലാം മതം സ്വീകരിച്ച് ഒരു മുസ്ലീം പുരുഷനുമായി വിവാഹം കഴിക്കാന്‍ കുട്ടി നിര്‍ബന്ധിതയാകുമെന്ന ആശങ്കയിലാണ് അവളുടെ കുടുംബം.
ബള്‍ബുളിന്റെ പിതാവിന് അയച്ച വീഡിയോയില്‍, മാതാപിതാക്കളുടെ അടുത്തേക്ക് പോയാല്‍ കൊല്ലപ്പെടുമെന്ന് പെണ്‍കുട്ടി ഭയപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പിതാവ് പ്രീതം സിങ്ങും പാകിസ്ഥാനിലെ അറ്റോക്കിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 31 ന് രാത്രി 10 മണിക്ക് തെരുവില്‍ മാലിന്യം തള്ളാന്‍ പോയതായും അതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ബള്‍ബൂളിന്റെ പിതാവ് പറയുന്നു.
ബള്‍ബൂളിന്റെ പിതാവ് പറയുന്നതനുസരിച്ച്, സെപ്റ്റംബര്‍ 15 ന് അവള്‍ തന്നെ വിളിച്ച് ഒരു ‘മദ്രസ’യിലാണെന്ന് പറഞ്ഞു എന്ന് വ്യക്തമാക്കുന്നുണ്ട്.
Post Your Comments