Latest NewsNewsIndia

ഉത്തർപ്രദേശിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലെ ആസംഗറിൽ ഹെലികോപ്റ്റർ തകർന്ന് വീണ്  പൈലറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെ 11: 20 ഓടെയാണ് അപകടമുണ്ടായത്. നാല് സീറ്റർ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രണ്ട് പേർ പാരച്യൂട്ടുകളുടെ സഹായത്തോടെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

Read also: പരമ്പരാഗത ട്രാൻസ്ഫോർമറുകൾ ഇനി പഴങ്കഥ; പുത്തൻ കണ്ടുപിടിത്തവുമായി കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷകർ

പൈലറ്റുമാർക്ക് പരിശീലനം നല്കുന്നതിലേക്കായി ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററാണ് സരായ് മീരിലെ ഒരു കാർഷിക മേഖലയിൽ തകർന്ന് വീണത്.

അമേത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉടാൻ അക്കാദമിയുടെതാണ് തകർന്ന് ഹെലികോപ്റ്റർ. തകരാറിന്റെ കാരണം വ്യക്തമല്ല. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Post Your Comments


Back to top button