ഉദുമ: പലപ്പോഴും സോഷ്യല്‍ മീഡിയകളിലൂടെ ചതികള്‍ നടക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് കാസര്‍കോട് ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട’യുവതിയായ’കാമുകിയെ കാണാനായി കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ് തൃശ്ശൂര്‍ കാരന്‍ കാമുകനും സുഹൃത്തും എത്തിയത്.എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ കാമുകന്‍ ഞെട്ടി. 50 കഴിഞ്ഞ് പല്ലുകള്‍ കൊഴിഞ്ഞ് അമ്മയാകാന്‍ പ്രായമുള്ള സ്ത്രീ. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാമുകന്‍ കത്തി വീശി.
സംഭവമറിഞ്ഞ് എത്തിയ ബേക്കല്‍ പോലിസ് കാമുകന്‍ കൊണ്ടുവന്ന വിശേഷപ്പെട്ട സമ്മനങ്ങള്‍ പിടിച്ചെടുക്കുകയും പകര്‍ച്ചവ്യാധിനിയന്ത്രണ നിയമം അനുസരിച്ച് കേസെടുക്കുകയും താക്കീത് നല്‍കിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തു. ഇരുപതുകാരിയെന്ന വ്യാജേന കാസര്‍കോട് കുമ്പളയിലെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീയും തൃശ്ശൂരിലെ യുവാവും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്.
പരിചയം പ്രണയത്തിലേക്ക് വളര്‍ന്നതോടെ കുമ്പളക്കാരി യുവാവില്‍നിന്ന് പലപ്പോഴായി പണം കൈപ്പറ്റി. ഇതിനിടെയാണ് യുവാവിന് കാമുകിയെ നേരില്‍ കാണാന്‍ കൊതിയായത്. അങ്ങനെ കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കില്‍ തൃശ്ശൂരില്‍നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെട്ടു.
ബേക്കല്‍ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് കുമ്പളക്കാരി കാമുകിയും എത്തി. പര്‍ദയണിഞ്ഞെത്തിയ കാമുകിയുടെ മുഖം കാണണമെന്ന ആശ കാമുകന്റെ പ്രതീക്ഷ തകര്‍ത്തു. മുഖപടം അണിഞ്ഞ കാമുകി ഏറെ നിര്‍ബന്ധിച്ച ശേഷമാണ് മുഖം ഒന്ന് നേരില്‍ കാണിച്ചത്. ഒരിക്കല്‍ മാത്രമേ ആ മുഖത്തേക്ക് നോക്കാനുള്ള ശേഷി ഉണ്ടായിരുന്നുള്ളു. മുഖം കണ്ടതും കാമുകന്‍ വിങ്ങിപ്പൊട്ടി.
താന്‍ ഇത്രയും കാലം കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന സത്യം മനസ്സിലാക്കിയതോടെ 50 വയസ്സ് പിന്നിട്ട കാമുകിക്ക് നേരെ കത്തി വീശി. സ്ത്രീ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിച്ചു.
ഈ തർക്കത്തിനിടെയാണ് യുവാവ് കത്തി വീശിയത്.പ്രണയം കൊടുമ്പിരി കൊണ്ടപ്പോള്‍ ഗൂഗിള്‍ പേ വഴി പല തവണകളായി അര ലക്ഷം രൂപയോളം കാമുകി കൈപ്പറ്റിയിരുന്നു. അതേസമയം പോലീസ് ഇടപെടലിൽ വാങ്ങിയ അര ലക്ഷം രൂപയില്‍ 25,000 രൂപ തിരിച്ചു കൊടുക്കാന്‍ സ്ത്രീ തയ്യാറായി. വനിതാ പൊലീസിന്റെ സംരക്ഷണയിലാണ് സ്ത്രീയെ ഉപ്പളയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചത്.
Post Your Comments