മുഖത്തെ കറുപ്പ് നിറം, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം എന്നിവ പലരേയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് മുഖചർമത്തിൽ പാടുകൾ, പുള്ളികൾ മുതലായവ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇവ ഈസിയായി മാറ്റാൻ കഴിയുന്ന ചില അടുക്കള ചേരുവകൾ പരിചയപ്പെടാം….
നാരങ്ങ : ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ നീര്. മെലാനിൻ ഉൽപാദനം ഫലപ്രദമായി കുറയ്ക്കാൻ കഴിയുന്നതിനാൽ നാരങ്ങ ചർമ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് പറയപ്പെടുന്നു. വെയിലേറ്റ മുഖത്തെ പാട് മാറാനും മുഖത്ത് നഷ്ടപ്പെട്ട തിളക്കം തിരികെ കൊണ്ടുവരാനും ഇത് സഹായിക്കും.
തെെര്: ചർമ്മത്തിൽ നിന്ന് കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് തെെര് ഏറെ ഗുണം ചെയ്യും. ദിവസവും 20 മിനിറ്റ് തെെര് മുഖത്തിട്ട ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.
കറ്റാർവാഴ: ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർ വാഴയുടെ നീര്. കറ്റാർ വാഴ ഇല ചെറുതായി മുറിച്ചെടുത്ത ശേഷം അതിന്റെ ജെൽ പുറത്തെടുക്കുക. ശേഷം മുഖത്തെ പാടുള്ള ഭാഗത്ത് പുരട്ടുക. 30 മിനിറ്റ് കാത്തിരുന്നതിനെ തുടർന്ന് കഴുകിക്കളയാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്.
റോസ് വാട്ടർ: എണ്ണമയം അകറ്റാനും മുഖത്തെ കരുവാളിപ്പ് മാറാനും കടലമാവിൽ റോസ് വാട്ടർ യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
Post Your Comments