Latest NewsNewsIndia

മരണസംഖ്യ 5400 കടന്നു; കോവിഡ് ഭീഷണിയിൽ ആന്ധ്രാപ്രദേശ്

സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 6,31,749 ആയി ഉയര്‍ന്നു.

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിൽ ആശങ്കയുയർത്തി ആന്ധ്രാപ്രദേശ്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളില്‍ വർദ്ധനവ്. 24 മണിക്കൂറിനിടെ 6235 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ 7738 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ പത്ത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

Read Also: കോവിഡ് വ്യാപനം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു: ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 6,31,749 ആയി ഉയര്‍ന്നു. ഇതില്‍ 5,51,821 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 74,518 പേരാണ് നിലവിൽ ചികിത്സയില്‍ കഴിയുന്നത്. മൊത്തം മരണസംഖ്യ 5410 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. പ്രതിദിന മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

shortlink

Post Your Comments


Back to top button