
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓഹരി വിപണികളിൽ വൻ ഇടിവ്. വില്‍പ്പന സമ്മര്‍ദ്ദം ഉയര്‍ന്നതോടെ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 811.68 പോയന്‍റും നിഫ്റ്റി 282.75 പോയന്‍റും താഴ്ന്നു. 38,034ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 11,222.20 ലും.
Read Also: ഓഹരി വിപണി : ഇന്ന് നേട്ടത്തോടെ ആരംഭിച്ചു
കോവിഡ് പ്രതിസന്ധി പിടിമുറുക്കിയതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. റിയല്‍ എസ്റ്റേറ്റ്, ടെലികോം, മെറ്റല്‍ തുടങ്ങിയ മേഖലകളില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. യൂറോപ്പിലും മറ്റും കോവിഡിന്റെ രണ്ടാംവരവ് സ്ഥിരീകരിച്ചത് ആഗോളവിപണിയെയും പ്രതികൂലമായി ബാധിച്ചു. നിക്ഷേപകരുടെ പണം നഷ്ടമായേക്കുമോ എന്ന ആശങ്ക ഓഹരി വിപണിയില്‍ പ്രതിഫലിച്ചതായും വിദഗ്ധര്‍ പറയുന്നു.
Post Your Comments