ന്യൂഡല്‍ഹി: വിദേശ സംഭാവന സ്വീകരിക്കുന്ന സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷന് പ്രധാന ഭാരവാഹികളുടെ ആധാര്‍ നമ്ബര്‍ നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭയില്‍. പൊതുസേവകര്‍ വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കാന്‍ പാടില്ല.
ഫണ്ട് ഉപയോഗം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് സംഘടനകള്‍ക്കുമേല്‍ ഫണ്ട് വിനിയോഗ വിലക്ക് ഏര്‍പ്പെടുത്താനും നിയമഭേദഗതി സര്‍ക്കാറിന് അധികാരം നല്കുന്നു. നിയമ ലംഘനം തെളിയിക്കപ്പെട്ടാല്‍ മാത്രം വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്താനാണ് സര്‍ക്കാറിന് നിലവില്‍ അധികാരം.
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്‍ ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. സന്നദ്ധ സംഘടനകള്‍ക്കും അസോസിയേഷനുകള്‍ക്കും എഫ്.സി.ആര്.എ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്യാന്‍ അനുവാദം നല്‍കാമെന്ന വ്യവസ്ഥയും നിയമഭേദഗതിയുടെ ഭാഗമാണ്. ഈ നിയമപ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിന് മതസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അനുമതി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിവേചനം ഉണ്ടാവില്ല. എന്നാല്‍, സ്ഥാപനങ്ങള്‍ അവരുെട ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കരുത്. രാജ്യത്തിെന്റ സുരക്ഷക്ക് ഭീഷണിയാകരുത്.
സ്വീകരിക്കുന്ന വിദേശ സംഭാവനയില് 20 ശതമാനം മാത്രം ഭരണപരമായ ആവശ്യങ്ങള്‍ക്ക് ചെലവിടാമെന്നും ബില്ലില്‍ വ്യവസ്ഥ വെച്ചു. 50 ശതമാനമെന്നാണ് നിലവിലെ വ്യവസ്ഥ.
Post Your Comments