COVID 19KeralaLatest NewsNews

“കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ്” : ഹിന്ദു ഐക്യവേദി

കോട്ടയം: മാവോയിസ്റ്റ് ഭീകരവാദികളെ കർക്കശമായി നേരിടുന്ന കേരള സർക്കാർ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി .അൽഖ്വയ്ദയുടെ മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റു ചെയ്യുന്നതു വരെ അവർ വർഷങ്ങളോളം കേരളത്തിൽ സുരക്ഷിതമായി താമസിച്ചിരുന്നു .അവരെ കണ്ടെത്താൻ കേരള പോലിസിന് കഴിയാതിരുന്നത് കേരള സർക്കാരിൻ്റെ ഉദാസീനത ഒന്നു കൊണ്ടു മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു .

കനക മലയിൽ നിന്നും ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതും എൻഐഎ ആയിരുന്നു .കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ് .പോലീസ് ഇൻ്റലിജൻസ് സംവിധാനവും ഇക്കാര്യത്തിൽ പരാജയപ്പെട്ടു .

ഐക്യ രാഷ്ട്ര സംഘടനയുൾപ്പെടെയുള്ളവർ കേരളത്തിലെ അൽ ഖ്വയ്ദ സാന്നിധ്യം ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത് .

തീവ്രവാദികളെ പിന്തുണക്കുന്നവർ പോലീസ് സേനയിലും കടന്നു കൂടിയിട്ടുണ്ട് .യു എ ഇ കോൺസുലേറ്റ് വഴി നടത്തിയ സ്വർണ്ണ കള്ളക്കടത്ത് തീവ്രവാദികൾക്ക് വേണ്ടി നടത്തിയതാണെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button