ഉത്തരാഖണ്ഡ് : വീടിനടുത്ത് കളിക്കുന്നതിനിടെ 7 വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നതായി വലം അധികൃതര്‍. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ബിക്കിയാസൈന്‍ നഗര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം. തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് ഗ്രാമത്തിന്റെ അടുത്തുള്ള ഒരു മുള്‍പടര്‍പ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി ഭിക്കിയാസെയ്ന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മോഹന്‍ റാം ആര്യ പറഞ്ഞു. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗിരീഷ് ബിഷ്റ്റിന്റെ മകളായ ദിവ്യ മറ്റ് കുട്ടികളോടൊപ്പം വീടിനടുത്തുള്ള മാവിന്‍ ചുവട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ട് ആക്രമിച്ചത്. അമ്മ കവിതയും മുത്തശ്ശിമാരും അവരുടെ കൃഷിയിടത്തില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. പുള്ളിപ്പുലി ദിവ്യയെ അടുത്തുള്ള ഒരു മുള്‍പടര്‍പ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. അവളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നിലവിളിച്ച് പ്രദേശവാസികളെ സംഭവം അറിയിച്ചു.
താമസിയാതെ കവിതയും മറ്റ് ഗ്രാമവാസികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. പിന്നീട് അടുത്തുള്ള ഒരു മുള്‍പടര്‍പ്പില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിവ്യ. അച്ഛന്‍ ദില്ലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് മാസമായി പ്രദേശത്ത് ഒരു പുള്ളിപ്പുലിയെക്കുറിച്ച് ആര്യയെ ഗ്രാമവാസികള്‍ അറിയിച്ചിരുന്നു, ഏതാനും കന്നുകാലികളെയും നായ്ക്കളെയും ഇത് കൊന്നിരുന്നു. പുള്ളിപ്പുലിയെ പിടിക്കൂടണമെന്ന് ബിക്കിയാസൈന്‍ നഗര്‍ പഞ്ചായത്ത് അംഗമായ ബിഷ്ത് ആവശ്യപ്പെട്ടു.
Post Your Comments