വാഷിങ്ടണ്‍ : അമേരിക്കയിൽ ചൈനീസ് ആപ്പ് നിരോധനം നടപ്പാക്കുന്നതിൽ നിന്ന് ട്രംപ് സർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് ടിക് ടോക് കോടതിയെ സമീപിച്ചു. ഞായറാഴ്ച്ച ഏർപ്പെടുത്താൻ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.
ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്, ടിക് ടോക്ക് എന്നി ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.രാഷ്ട്രീയ കാരണങ്ങളാലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ടിക്ക് ടോക്കും ബൈറ്റ്ഡാൻസും പരാതിയിൽ ആരോപിച്ചു. അതിനാൽ ഈ നിരോധനം കമ്പനിയുടെ മൗലികാവകാശങ്ങളെ ലംഘിക്കും എന്നാണ് ഇവർ ഉന്നയിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പ്രതിദിനം വഷളാകുന്നതിനിടയിലാണ് ഞായറാഴ്ച മുതല്‍ യുഎസ് വാണിജ്യ വകുപ്പ് ടിക് ടോക്കിനെ ബ്ലോക്ക് ചെയ്യുന്നത് . അമേരിക്കയിൽ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ഉള്ളത്. അതിനാൽ ആപ്പ് നിരോധിച്ചാൽ അമേരിക്കയിൽ ടിക് ടോക്കിന്റെ വ്യവസായത്തെ തന്നെ തകർക്കാമെന്നാണ് ടിക് ടോക് പറയുന്നത്.
Post Your Comments