മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടയിലും കുറ്റകൃത്യങ്ങൾക്ക് ഒരു കുറവുമില്ല. മണ്ണാർക്കാട് ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും വസ്തുക്കളും മോഷണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി . കുമരംപുത്തൂര്‍ കിഴക്കേതില്‍ വീട്ടില്‍ നാസര്‍ (52), നെല്ലിക്കവട്ടയില്‍ വീട്ടില്‍ അക്ബര്‍ ബാഷ (26), തെങ്കര മല്ലിയില്‍ വീട്ടില്‍ അയ്യൂബ് (28) എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : അഴിമതി മറയ്ക്കാന്‍ സിപിഎം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്ന് കെ സുരേന്ദ്രന്‍
ബുധനാഴ്ച നഗരത്തില്‍ ടിപ്പു സുല്‍ത്താന്‍ റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്താണ് മോഷണം നടന്നത്. 16,500 രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്.
തൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി പ്രതികളെ പിടികൂടുകയായിരുന്നു.
Post Your Comments