ഒട്ടാവ: കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ (പിഎച്ച്എസി) പ്രസിഡന്റ് ടിന നമീസ്നിയോവ്സ്കി രാജിവച്ചു. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ഉയർന്നുന്നതിനിടെയാണ് 18 മാസത്തെ സേവനം നമീസ്നിയോവ്സ്കി അവസാനിപ്പിക്കുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന.
“തനിക്കൊരു ഇടവേള ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏജന്‍സി ഒരു പ്രസിഡന്റില്ലാതെ തുടരുന്നതില്‍ അര്‍ത്ഥമില്ല. അതിനാൽ സ്ഥാനമൊഴിയുകയാണ്’- നമീസ്നിയോവ്സ്കി ഏജൻസിയിലെ സ്റ്റാഫിന് അയച്ച ഇ-മെയിലില്‍ പറഞ്ഞു.
2019 മെയ് മാസത്തിൽ പിഎഎസിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, നമീസ്നിയോവ്സ്കി സർക്കാരിനുള്ളിൽ നിരവധി ഉയർന്ന തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അഗ്രികൾച്ചർ കാനഡയിലും പബ്ലിക് സേഫ്റ്റി കാനഡയിലും അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്ററായും പ്രവർത്തിച്ചു.
Post Your Comments