എറണാകുളം: നിരന്തരമായി ഉണ്ടാകുന്ന വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡില്‍ വള്ളം ഇറക്കി നാട്ടുകാരുടെ പ്രതിഷേധം. കാഞ്ഞിരമറ്റം ചാലക്കപ്പാറ-തൊണ്ടിലങ്ങാടി റോഡിലാണ് സംഭവം. ആമ്പല്ലൂര്‍ പഞ്ചായത്തിലെ പ്രധാന റോഡായ തൊണ്ടിലങ്ങാടി റോഡ് കുണ്ടും കുഴിയും നിറഞ്ഞും വെള്ളക്കെട്ടായിട്ട് നാളുകളായി.
വര്‍ഷങ്ങളായി വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റോഡിന്റെ അറ്റകുറ്റപണി നടത്തിയിട്ട് അഞ്ചുവര്‍ഷം പിന്നിട്ടു. ഈ പ്രദേശത്ത് നിരന്തരരമായി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് സർവസാധാരണമാണ്
Read Also: നിലമ്പൂര്‍- നാടുകാണി റോഡില്‍ രാത്രി യാത്രക്ക് നിരോധനം
റോഡില്‍ വള്ളം ഇറക്കി പ്രതിഷേധ സമരത്തിന് കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കീച്ചേരി ഹോളി ഫാമിലി ചര്‍ച്ച് വികാരി ഫാ. അനില്‍ കിളിയേല്‍ക്കുടി, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ആര്. ഹരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, സി.ആര്. ദിലീപ് കുമാര്‍, കെ.എസ്. ചന്ദ്രമോഹനന്, സാബു മലയില്‍, ബിനു പുത്തേത്ത്മ്യാലില്‍, എന്‍.ഒ. തോമസ്, ബാബു മാമ്പുഴ, ലീല ഗോപാലന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
Post Your Comments