Latest NewsKeralaNews

കമറുദ്ദീന്‍ വീണ്ടും കുരുക്കില്‍ ; നിക്ഷേപ തട്ടിപ്പിനു പുറമെ കോടികളുടെ നികുതി വെട്ടിപ്പും

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ നിക്ഷേപ തട്ടിപ്പിനു പുറമെ കോടികളുടെ നികുതി വെട്ടിപ്പും. കമറുദ്ദീന്‍ ചെയര്‍മാനായ ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകളില്‍ നടത്തിയ പരിശോധനയില്‍ 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജിഎസ്ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.

2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് എംഎല്‍എ ചെയര്‍മാനായ കാസര്‍കോട് കമര്‍ ഫാഷന്‍ ഗോള്‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ കാസര്‍കോട് ജ്വല്ലറി ശാഖയില്‍ വേണ്ട 46 കിലോ സ്വര്‍ണവും ചെറുവത്തൂരിലെ ജ്വല്ലറിയില്‍ ഉണ്ടാകേണ്ട 34 കിലോ സ്വര്‍ണവും കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.

നിക്ഷേപകര്‍ പിന്‍വലിച്ചു എന്നായിരുന്നു ജ്വല്ലറി അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇത്തരം ഇടപാടുകള്‍ നിയമവിരുദ്ധമാണെന്നും നികുതി വെട്ടിപ്പാണെന്നും കണ്ടെത്തിയ ജിഎസ്ടി വകുപ്പ് 2020 ഓഗസ്റ്റ് 30 നകം കാസര്‍കോട്ടെ ജ്വല്ലറി 8482744 രൂപയും ചെറുവത്തൂരിലെ ജ്വല്ലറി 543087 രൂപയും അടക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് നികുതിയുടെ അന്‍പത് ശതമാനം കൂടി കൂട്ടിചേര്‍ത്ത് തുക പുതുക്കി നിശ്ചയിച്ച് നല്‍കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button