
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആനെ ആനാദരിക്കുമ്ബോള്‍ വികാരമുണ്ടാവും വര്‍ഗീയ വികാരമല്ല, ശരിയായ വികാരമാണതെന്നും പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Read Also : പ്രശസ്ത നൃത്തസംവിധായകനും സുഹൃത്തും ലഹരിമരുന്നുമായി അറസ്റ്റിൽ
ഖുര്‍ആന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് എന്ന ആക്ഷേപവുമായി ബി.ജെ.പിക്ക് പിന്നാലെ യൂ.ഡി.എഫ് നേതാക്കളും രംഗത്ത് വന്നു. ലീഗിന്റേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ഇത് ഏറ്റുപിടിച്ചു. കള്ളക്കടത്ത് വഴി ഖുര്‍ആന്‍ പഠിപ്പിക്കുന്ന സര്‍ക്കാര്‍ എന്നു ആദ്യം പറഞ്ഞത് ലീഗ് നേതാവാണെന്നും നിയമസഭയിലെ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗത്തെ പരോക്ഷമായി സൂചിപ്പിച്ചു പിണറായി പറഞ്ഞു. എന്തിനാണ് ഖുര്‍ആനെ വിവാദത്തിലേക്ക് കൊണ്ടുവന്നത്. ആര്‍.എസ്.എസിനു അതിന്റെതായ ലക്ഷ്യമുണ്ട്. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍ എന്തിനാണ് അതു ഏറ്റു പിടിച്ചതെന്നും പിണറായി വിജയന്‍ ചോദിച്ചു.
ഖുര്‍ആനെ വലിച്ചിഴച്ചത് ഇപ്പോള്‍ തിരിച്ചു കുത്തുന്നു. ചിലര്‍ ഇപ്പോള്‍ ഉരുണ്ടുകളിക്കുകയാണെന്നും പിണറായി പറഞ്ഞു. ഖുര്‍ആനെ വലിച്ചിഴച്ചത് അബന്ധമായി എന്നു തിരിച്ചറിയുന്നത് നല്ല കാര്യമാണ്. മറ്റു ഉദ്ദേശങ്ങള്‍ക്ക് വേണ്ടി ഖുര്‍ആന്റേ ഉപയോഗിക്കേണ്ടിയിരുന്നില്ല. അതിന്റെ പേരില്‍ മന്ത്രിയേയും സംസ്ഥാന സര്‍ക്കാറിനേയും ഉപയോഗിക്കേണ്ടിയിരുന്നില്ല. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് ബോധോദയം ഉണ്ടായോ എന്നും പിണറായി ചോദിച്ചു. ഞങ്ങളെ ആക്രമിക്കാന്‍ എന്തും ആയുധമാക്കാം എന്ന നിലയാണ്.
Post Your Comments