CinemaLatest NewsNewsIndiaEntertainment

മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച ആ കൊടുംകുറ്റവാളിക്ക് കൈകൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ; ചിത്രത്തിന് പിന്നിൽ

ന്യൂ ഡൽഹി: ഒരു കാലത്ത് മുംബൈ അധോലോകത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പം കൈ കൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ എന്ന പ്രചരണത്തോടെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിലെ സത്യാവസ്ഥാ മറ്റൊന്നാണ്.

Read also: ‘നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും’; മാർക്കണ്ഡേയ കട്ജുവിന്‍റെ പ്രസ്താവന വിവാദത്തിൽ

ചിത്രത്തിൽ ‘ബിഗ് ബി’ക്കൊപ്പം നിൽക്കുന്നത് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനാണ്. രാജീവ് ഗാന്ധി സീ ലിങ്കിന്റെ കമ്മീഷനിംഗ് ചടങ്ങിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് വ്യാജ കുറിപ്പോടെ പ്രചരിക്കുന്നത്.

ഇതിൽ വ്യക്തത നൽകി രാഗത്ത് വന്നത് അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് തന്നെയാണ്. ചിത്രം പങ്കിട്ട ട്വിറ്റർ ഉപയോക്താവിനോട് അഭിഷേക് ബച്ചൻ ഇപ്രകാരം പ്രതികരിച്ചു.

“സഹോദരാ, ഈ ഫോട്ടോ എന്റെ അച്ഛനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ശങ്കരറാവു ചവാനും ഒപ്പം നിൽക്കുന്നതാണ്.” അഭിഷേകിന്റെ മറുപടിയോടെ ചിത്രം പങ്കിട്ട വ്യക്തി തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button