ആശാ ശരത്തും സൂപ്പർ താരം സുരേഷ് ഗോപിയും സഹപാഠികളോ എന്ന ചോദ്യമാണ് അടുത്തിടെ ആരാധകർ ചോദിക്കുന്നത്. സൂപ്പർ താരങ്ങളായ ഇരുവരും സഹപാഠികളാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് മേജർ രവി.
മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ആശ ശരത്തും പ്രധാന വേഷത്തില്‍ എത്തുന്നു. ഒരു ഗ്രാമത്തിലെ സ്കൂളില്‍ പഠിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ 34 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പട്ടാള ചിത്രങ്ങളില്‍ നിന്ന് മാറി ഇതാദ്യമായി മേജര്‍ രവി ഒരു പ്രണയ ചിത്രം ഒരുക്കുകയാണ് എന്ന പ്രത്യേകതയും ഉണ്ട്.
എന്നാൽ സുരേഷ് ഗോപിയും മേജര്‍ രവിയും ആദ്യമായാണ് ഒന്നിക്കുന്നത്. കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ മേജര്‍ രവി ചിത്രങ്ങളില്‍ ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. ബി 3 വിഷ്വല്‍ ആര്‍ട്സിന്റെ ബാനറില്‍ ബിജോയ്,ബിനോജ്, ബിനോയി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഉമേഷ് കെ. ഉണ്ണി, സനല്‍ ശിവറാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.മേജര്‍ രവിയുടെ മകനായ അര്ജുന് രവിയാണ് ഛായാഗ്രാഹകന്‍. ദ കുങ് ഫു മാസ്റ്ററാണ് അര്‍ജുന്റെ ആദ്യ ചിത്രമായി എത്തിയത്.
Post Your Comments