കൊല്‍ക്കത്ത: കൊല്‍ക്കത്ത വാക്സ് മ്യൂസിയത്തില്‍ ഇനി സുശാന്തിന്റെ മെഴുക്പ്രതിമയും. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മെഴുകുപ്രതിമയാണ് പശ്ചിമബംഗാളിലെ ശില്‍പി സുശാന്ത റോയ് ഒരുക്കിയത്. അമിതാഭ് ബച്ചന്‍,വിരാട് കോഹ്ലി, തുടങ്ങിയ നിരവധി പ്രശസ്തരുടെ മെഴുക് പ്രതിമ നിര്‍മിച്ച ശില്‍പിയാണ് സുശാന്ത റോയ്. കൊൽക്കത്തയിലെ അന്‍സോളിലെ മ്യൂസിയത്തിലാണ് സുശാന്തിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്.
ബോളിവുഡ് നടന്റെ അകാല മരണത്തിൽ അതിയായ വേദനയുണ്ടായിയെന്നും, തനിക്ക് സുശാന്തിനെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് സുശാന്ത റായ് പറഞ്ഞു. സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ മറ്റൊരു പ്രതിമ കൂടി നിര്‍മിക്കാന്‍ താൻ തയ്യാറാണെന്നും സുശാന്ത റായ് പറഞ്ഞു.
സുശാന്ത റോയുടെ മ്യൂസിയത്തില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ മദര്‍ തെരേസ, പെലെ, ജ്യോതി ബസു, കാസി നസറുല്‍ ഇസ്ലാം, ഉത്തം കുമാര്‍ തുടങ്ങി വരുടെ മെഴുക് പ്രതിമകളുണ്ട്. സന്ദര്‍ശകര്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാനും പ്രതിമകള്‍ക്കൊപ്പം ചിത്രമെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Post Your Comments