CinemaLatest NewsNewsEntertainment

മൂന്ന് പേരെ പ്രണയിച്ചു, ശാരീരികവും മാനസികവുമായി അടുത്തു; വഴിവിട്ട ബന്ധങ്ങൾജീവിതം തകർത്തപ്പോൾ ഒടുവിൽ ആത്മഹത്യ

മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്നാണ് കേസ്

പ്രശസ്ത സീരിയല്‍ നടി  ശ്രാവണി (26) ജീവനൊടുക്കിയ സംഭവത്തില്‍ തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് അശോക് റെഡ്ഡി അറസ്റ്റില്‍. ”ആര്‍എക്‌സ് 100” സിനിമയുടെ നിര്‍മാതാവായ അശോക് ബുധനാഴ്ചയാണ് അറസ്റ്റിലായത്. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടുപേര്‍ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരേ ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് കേസ്. ഇവർ നടിയെ സ്ഥിരമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്നാണ് കേസ്.

നടി ശ്രാവണി ആദ്യം സായ് കൃഷ്ണയുമായും പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പത്തിലായിരുന്നു. മൂന്ന് പേരും പല ഘട്ടങ്ങളിലായി വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. ടി വി നടനാണ് 24 കാരന്‍ അമ്പാട്ടി ദേവരാജ റെഡ്ഡി, സ്ഥലക്കച്ചവടക്കാരനാന് മംഗമുത്തുല സായ് കൃഷ്ണ റെഡ്ഡി (28), ടോളിവുഡ് നിര്‍മാതാവ് ഗുമ്മകൊണ്ട അശോക് റെഡ്ഡി. ഇവരുമായുള്ള പ്രണയവും പ്രണയ തകർച്ചകളുമാണ് നടിയെ ആത്മഹത്യയിലെത്തിച്ചത്.

2015 ൽ നടി ആദ്യം കണ്ടുമുട്ടിയതും പ്രണയത്തിലായതും സായ് കൃഷ്ണയെ ആയിരുന്നു. നടിയുടെ കുടുംബത്തെയും സായ് സാമ്പത്തികമായി പിന്തുണച്ചിരുന്നു, പിന്നീട് അശോക് റെഡ്ഡിയുമായി പ്രണയത്തിലാവുകയും ടിക് ടോക്കിലൂടെ ദേവ് രാജുമായി അടുക്കുകയായിരുന്നു. വൈറലായ അനേകം ടിക് ടോക്കുകൾ ഇരുവരും ചേർന്ന് തയ്യാറാക്കി.

എന്നാൽ ശ്രാവണിയുടെ വീട്ടിലെത്തിയ ദേവ് ​രാജ് അശോകിന്റെയും സായിയുടെയും കാര്യങ്ങളും നടിയുമായുള്ള ബന്ധത്തെക്കുറിച്ചും താരത്തിന്റെ ഫോണിൽ നിന്ന് അറിഞ്ഞു. ഇതോടെ അകനാൽ ശ്രമിച്ച ദേവ് രാജിനെ നടി വിടാതെ പിന്തുടർന്നു ഒടുക്കം കേസുകളിൽ വരെയെത്തുകയായിരുന്നു. ഈ വാർത്ത അറിഞ്ഞ സായിയും , അശോകും നടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഹോട്ടലിൽ നിന്ന് ഒരുനാൾ പുറത്തേക്കിറങ്ങിയ ശ്രീവണിയെയും കാമുകൻ ദേവ് രാജിനെയും സായ് ആക്രമിക്കുകയും നടിയെ ഓട്ടോയിൽ കയറ്റികൊ്ടുപോവുകയുമായിരുന്നു. ഇതേ തുടർന്ന് നടി മാനസികമായി തകർന്നിരുന്നു.

 

 

 

 

 

 

shortlink

Post Your Comments


Back to top button