കോഴിക്കോട് : കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തിന് യോജിക്കാത്ത അപശബ്ദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണത്തിന്റെ മറവില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് അവസരമുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിക്കരുതെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ചര്‍ച്ചകള്‍ ബോധപൂര്‍വ്വം ഖുര്‍ആനില്‍ കേന്ദ്രീകരിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ. അതിന്റെ പേരില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് അവസരമുണ്ടാക്കാന്‍ വഴിയൊരുക്കരുതെന്നും സംഘടന വ്യക്തമാക്കി.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രസ്താവനയിറക്കിയത്. ജലീല്‍ വിഷയത്തില്‍ സമസ്ത ഇ.കെ വിഭാഗത്തില്‍ രണ്ടഭിപ്രായമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എസ്.കെ.എസ്.എസ്.എഫ് നിലപാട്.
Post Your Comments