KeralaLatest News

ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി ടിക്കറ്റ് സ്റ്റോക്ക് തീര്‍ന്നു, രണ്ട് ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ കൂടി അടിച്ച്‌ വിതരണം ചെയ്യുകയാണെന്ന് അധികൃതര്‍

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപര്‍ ലോട്ടറി ടിക്കറ്റ് വില്പനയില്‍ വന്‍ കുതിപ്പ്. 300 രൂപ വിലയുള്ള ടിക്കറ്റ് 42 ലക്ഷമാണ് ഇതുവരെ വിറ്റഴിഞ്ഞത്. സ്റ്റോക്ക് തീര്‍ന്നതോടെ രണ്ട് ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ കൂടി അടിച്ച്‌ വിതരണം ചെയ്യുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ തവണ കൂട്ടമായി ടിക്കടിക്കറ്റ് എടുത്ത സ്വര്‍ണക്കടയിലെ ജീവനക്കാര്‍ക്ക് ഓണം ബംപര്‍ അടിച്ചതോടെ നാലും അഞ്ചും പേര്‍ ചേര്‍ന്ന് ലോട്ടറി ടിക്കറ്ര് എടുക്കുന്ന രീതിയും വ്യാപകമാവുന്നുണ്ട്.

12 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കുറച്ചാല്‍ ഏഴര കോടിയോളം ജേതാവിന്റെ കൈയിലെത്തും. നറുക്കെടുപ്പ് 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. നറുക്കെടുപ്പ് ഞായറാഴ്ചയാകുന്നത് അവസാന നിമിഷത്തിലെ ടിക്കറ്റ് വില്പനയെ ബാധിക്കുമെന്നതിനാല്‍ മറ്റൊരു ദിവസത്തേക്കാക്കണമെന്ന് വിവിധ സംഘടനകളും യൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

read more: ‘പെരുമ്പാവൂർ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കൽ ഷോപ്പുകളിലും ഞാൻ കടം ചോദിച്ചു കഴിഞ്ഞു, ഞാനിപ്പോൾ കടത്തിൽ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്, ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം’ ആവശ്യങ്ങളുമായി വീണ്ടും ജിഷയുടെ അമ്മ രാജേശ്വരി

കൊവിഡ് മൂലം പിന്നാക്കം പോയ ലോട്ടറി വില്പന വെല്ലുവിളികളെ അതിജീവിച്ചതായാണ് വിലയിരുത്തല്‍.സോഫ്ട് വെയറിലെ പോരായ്മകള്‍ പരിഹരിച്ചു വരുന്നതിനാല്‍ ഇപ്പോള്‍ തീയതി മാറ്റുന്നത് ബുദ്ധിമുട്ടാവുമെന്നാണ് എന്‍.ഐ.സി പറയുന്നത്.

 

shortlink

Post Your Comments


Back to top button