തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്രചാരണത്തിനായി തയ്യാറാക്കുന്ന പോസ്റ്റുകളിൽ പാർട്ടിചിഹ്നങ്ങള്‍ വേണ്ടെന്ന് സി.പി.എം. സാമൂഹമാധ്യമങ്ങളിൽ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ പാർട്ടിയുമായി ബന്ധപ്പെട്ട ലോഗോ, സഖാക്കൾ എന്ന പേര്, പാർട്ടി ചിഹ്നങ്ങൾ എന്നിവ ഒഴിവാക്കാനാണ് നിർദേശം. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സി.പി.എമ്മിന്റെ ഔദ്യോഗിക സൈബർ ടീമായ ടി-21 ആണ് ഈ തീരുമാനം മുന്നോട്ടുവെച്ചത്.
Read also: മന്ത്രി ജലീൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും: വിശദാംശങ്ങള്‍ ധരിപ്പിക്കും
ഷെയർചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും പൊതുസമൂഹം വായിക്കുകയും കാണുകയും ചെയ്യുന്നില്ല. മലപ്പുറം സഖാക്കൾ, കണ്ണൂർ സഖാക്കൾ, കൊല്ലം സഖാക്കൾ, സഖാവ് ചെ, ചുവപ്പിന്റെ കൂട്ടുകാർ തുടങ്ങിയ പേരുകൾ ആലേഖനം ചെയ്താണ് പോസ്റ്റുകൾ തയ്യാറാക്കുന്നത്. ഇത്തരം പോസ്റ്റുകൾ ഗൗനിക്കപ്പെടാതെ പോകുന്നുവെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമെന്ന് തോന്നുന്ന പോസ്റ്റുകൾ ഉണ്ടാക്കാൻ നിർദേശം.
Post Your Comments