Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന് 38,080 രൂപ ഗ്രാമിന് 4,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1,946 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യുമാണ് കു​റ​ഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 37,960 രൂപയും ഒരു ഗ്രാമിന് 4,745 രൂപയുമായിരുന്നു ഇന്നലത്തെ വില. 38160ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. 37360ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Also read : ഓഹരി വിപണി : ഇന്ന് നേട്ടത്തോടെ ആരംഭിച്ചു

ഒരു ഗ്രാം വെള്ളിയ്ക്ക് 67.81രൂപയാണ് വില. എട്ടുഗ്രാമിന് 552.08 രൂപയും കിലോഗ്രാമിന്67810
രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button