Latest NewsMollywoodNewsEntertainment

നിസഹായയായി നോക്കിനിൽക്കാൻ മാത്രമേ ഞങ്ങൾക്ക് സാധിച്ചുള്ളൂ; അച്ഛനമ്മമാരുടെ വേര്‍പാടിനെക്കുറിച്ച് കെ എസ് ചിത്ര

അമ്മയ്ക്ക് അർബുദത്തിന്റെ ലക്ഷണം കണ്ടപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടനടി ശസ്ത്രക്രിയ ചെയ്യുകയും ചെയ്തുവെങ്കിലും

തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള കണ്ണുനിറയ്ക്കുന്ന ഓർമ്മകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക കെ എസ് ചിത്ര. അർബുദത്തെ തുടർന്നാണ് ചിത്രയുടെ അച്ഛനും അമ്മയും മരണമടഞ്ഞത്. തന്റെ മാതാപിതാക്കളുടെ വിയോഗം കുടുംബത്തിന് നൽകിയ ആഘാതം ഒരിക്കലും നികത്താനാവില്ലയെന്നും വികാരനിർഭരയായി ചിത്ര പറയുന്നു.

”എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അർബുദത്തെത്തുടർന്നാണ്. അച്ഛൻ മരിച്ചത് വളരെയധികം വേദന സാഹിച്ചതിന് ശേഷമായിരുന്നുവെന്നും അന്ന് നിസഹായയായി നോക്കിനിൽക്കാൻ മാത്രമേ ഞങ്ങൾക്ക് സാധിച്ചുള്ളൂ, പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അപ്പോള്‍. അച്ഛൻ അനുഭവിച്ച അവസ്ഥ എന്നും മനസിൽ വിങ്ങലോടെ നിൽക്കുന്നത് കൊണ്ട് അമ്മയ്ക്ക് അർബുദത്തിന്റെ ലക്ഷണം കണ്ടപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടനടി ശസ്ത്രക്രിയ ചെയ്യുകയും ചെയ്തുവെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേദിവസം ഹൃദയാഘാതത്തെ തുടർന്ന് അമ്മ മരിക്കുകയായിരുന്നു” ചിത്ര പറഞ്ഞു. അമ്മയുടെ രോഗാവസ്ഥ നേരത്തെ മനസിലാക്കി ചികിത്സ നൽകിയെങ്കിലും ഞങ്ങൾക്ക് അമ്മയെ രക്ഷിക്കാനായില്ലയെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button