റാഞ്ചി: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു. ഗുംല ജില്ലയിലെ ഉരു ബാർദിയിൽ നടന്ന പ്രാദേശിക മത്സരത്തിനിടെ മിന്നലേറ്റ് പരാസ് പന്ന എന്നയാളാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആണ് സംഭവം നടന്നത്. എന്നാൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് പോലീസ് അറിയുന്നത്. ലോക്ക്ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ച് ഫുട്ബോൾ മത്സരം എങ്ങനെ സംഘടിപ്പിച്ചുവെന്ന് അന്വേഷിക്കുമെന്ന് ചൈൻപൂരിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്‌ഡിപിഒ) കുൽദീപ് കുമാർ പറഞ്ഞു.
കുജുർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരെ ഉടൻ തന്നെ ഗുംല സർദാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാൽ അവിടെവച്ചു പരാസ് പന്ന മരിച്ചു. നിസാര പരിക്കുകളോടെ മറ്റ് നാല് പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
Post Your Comments