CinemaLatest NewsNewsEntertainmentNews Story

കുരുക്ക് മുറുകുന്നു; പതിവായി ഭാര്യയും താനും ലഹരിമരുന്നുകൾ ഉപയോ​ഗിച്ചിരുന്നുവെന്ന് നടൻ; ബെം​ഗളുരുവിനെ നടുക്കി ലഹരി ഇടപാട് കേസ്

ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പോലീസിനു ശക്തമായ തെളിവുകൾ ലഭിച്ചു

ബെം​ഗളുരു; ന​ഗരത്തെ പിടിച്ചുലച്ച ലഹരി ഇടപാട് കേസുകളില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. ലഹരി ഇടപാട് കേസില്‍ ചോദ്യം ചെയ്ത നടന്‍ ദിഗന്തിനെയും ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

താനും ഭാര്യയും പല തവണ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടപാടുകളില്‍ യാതൊരു പങ്കുമില്ലെന്നാണ് ദമ്പരതികള്‍ മൊഴി നല്‍കിയിരിക്കുന്നത് പക്ഷെ, അതേ സമയം, ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പോലീസിനു ശക്തമായ തെളിവുകൾ ലഭിച്ചു കഴിയ്ഞ്ഞു.

shortlink

Post Your Comments


Back to top button