കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശി സത്യൻ(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്. രുവരും പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സത്യൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇക്കഴിഞ്ഞ 16നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധയുമുണ്ടായിരുന്നു. ഹംസ നാഡീ സംബന്ധമായ അസുഖങ്ങൾക്കും കിഡ്നി രോഗങ്ങൾക്കും ചികിത്സയിലായിരുന്നു.
Also read : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
അതേസമയം വയനാട്ടിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു, അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജയാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. ഖദീജയ്ക്ക് അനിയന്ത്രിതമായ പ്രമേഹം, കൊവിഡ് അനുബന്ധ ശ്വാസതടസം, ന്യൂമോണിയ എന്നിവയുണ്ടായിരുന്നു. ഈ മാസം 14നാണ് ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.
Post Your Comments